മഥുരയില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞു: 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനില്‍ യമുനാ നദിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. വൃന്ദാവൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ശൃംഗർ ഘട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഏകദേശം 25-ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടം നടന്ന ഉടനെ പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 22 പേരെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റൂറല്‍ എസ്പി സുരേഷ് ചന്ദ്ര റാവത്ത് അറിയിച്ചു. എട്ട് പോലീസ് റെസ്‌പോണ്‍സ് വെഹിക്കിളുകളും ആംബുലൻസുകളും ഉപയോഗിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.

നദിയിലെ കേശി ഘട്ടിന് സമീപമുള്ള പോണ്ടൂണ്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

SUMMARY: Boat capsizes in Yamuna river in Mathura: 10 pilgrims die in tragedy

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്....

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാൻ കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ...

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന...

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

Related Articles

Popular Categories