വി.എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ന്യൂഡൽഹി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷൺ നൽകും. കൂടാതെ ജസ്റ്റിസ് കെ.ടി. തോമസിനും സാഹിത്യ വിഭാഗത്തിൽ ആർ.എസ്.എസ് നേതാവും ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപരുമായ പി. നാരായണനും പത്മവിഭൂഷൺ നൽകും. നടൻ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണും പ്രഖ്യാപിച്ചു.

പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മ, വിമല മേനോൻ തുടങ്ങിയവർക്ക് പത്മശ്രീയും പ്രഖ്യാപിച്ചു. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ്‌ ദേവകി അമ്മയ്ക്ക് പുരസ്കാരം. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. അൺസംഗ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചത്. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.

അന്തരിച്ച ബോളീവുഡ് നടന്‍ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും.

അങ്കെ ഗൗഡ (കര്‍ണാടക), അര്‍മിഡ ഫെര്‍ണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്വദാസ് റായ്ക്വാര്‍ (മദ്ധ്യപ്രദേശ്), ബ്രിജ് ലാല്‍ ഭട്ട് (ജമ്മു കശ്മീര്‍), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരണ്‍ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാല്‍ യാദവ് (ഉത്തര്‍പ്രദേശ്), ധാര്‍മിക് ലാല്‍ ചുനിലാല്‍ (ഗുജറാത്ത്) തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു.

updating…..

SUMMARY: V.S. Achuthanandan awarded Padma Vibhushan, posthumous honour, Mammootty awarded Padma Bhushan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ...

Related Articles

Popular Categories