അതിവേഗ റെയിലുമായി കേരളം; തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 583 കി.മീ. നീളത്തിൽ പാത, മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽപാതയെന്ന സ്വപ്നപദ്ധതിക്കായി രൂപം കൊടുത്ത കെ റെയിൽ ഉപേക്ഷിച്ച് തിരുവനന്തപുരം – കാസറഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്)​ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലുള്ള അതിവേഗ റെയിൽപാതയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. സിൽവർ ലൈൻപദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ആ‍ർആർ.ടി,​എസ് പാതയിൽ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയ്ക്കാണ് മുൻഗണന നൽകുന്നത്. ജനസാന്ദ്രതയേറിയ കേരളത്തിൽ ഇത് കൂടുതൽ അനുയോജ്യമാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ

ഡൽഹി – മീററ്റ് ആർ.ആർ.ടി.എസ് മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുക. മീററ്റ് മെട്രോ ആർ.ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് – സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക. ഈ മാതൃകയിൽ കൊച്ചി,​ തിരുവനന്തപുരം,​ കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി കണ്ടെത്തും. നാല് ഘട്ടങ്ങളിലായി പദ്ധതി 12 വർഷത്തിനുള്ളിൽ പൂ‌ർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരയുള്ള ഒന്നാംഘട്ടം (ട്രാവൻകൂർ ലൈൻ-284 കി.മീ)​ 2027ൽ നിർമ്മാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കും തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള രണ്ടാംഘട്ടം (മലബാർ ലൈൻ,​ )​ കോഴിക്കോട് മുതൽ കണ്ണൂൂർ വരെ മൂന്നാംഘട്ടം,​ കണ്ണൂർ മുതൽ കാസറഗോഡ് വരെ നാലാംഘട്ടം. 12 വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.
SUMMARY: Kerala with high-speed rail; 583 km long line from Thiruvananthapuram to Kasaragod

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

Related Articles

Popular Categories