ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍നിയമ ഭേദഗതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിലക്കയറ്റം, തൊഴില്‍ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് സംഘടനകള്‍ പ്രതിഷേധം ഉയർത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ സേവനങ്ങളില്‍ ഭാഗികമായോ പൂർണ്ണമായോ തടസ്സം ഉണ്ടാകാനിടയുണ്ട്. ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, തപാല്‍ സേവനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവർത്തനങ്ങള്‍ ബാധിക്കാമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

SUMMARY: 24-hour national strike from midnight today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

ശബരിമല, ക്രിസ്മസ്, പുതുവർഷ തിരക്ക്: ബെംഗളൂരു വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സ്പെഷൽ ട്രെയിൻ ജനുവരി 28 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്...

Related Articles

Popular Categories