ബെംഗളൂരു: ബെംഗളൂരുവിനു സമീപം ഹൊസ്‌കോട്ടയിൽ ഗുഡ്‌സ് ഓട്ടോയിൽ ലോറിയിടിച്ചു കണ്ണൂർ കണിച്ചാർ സ്വദേശി മരിച്ചു. ചെങ്ങോം പാലുമ്മി ബാബു- ഉദയ ദമ്പതികളുടെ മകൻ വിഷ്ണു ബാബു (31) ആണു മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. ബേക്കറി ജീവനക്കാരനായ വിഷ്ണു ഗുഡ്‌സ് ഓട്ടോയിൽ താമസ സ്ഥലത്തേക്കു പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. സഹോദരി: വിദ്യ. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ നടക്കും.
SUMMARY: Malayali youth dies after goods auto collides with lorry
ഗുഡ്‌സ് ഓട്ടോയിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















