ബെംഗളൂരു: ശിവമൊഗ്ഗയില്‍ സ്‌കൂളിനു സമീപം രണ്ടു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീര്‍ക്കാനുള്ള ശ്രമത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. ഉര്‍ഗദുര്‍ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്. പ്രദേശത്തെ ടാക്‌സിഡ്രൈവര്‍ കുമാറിന്റെ മകനാണ് സങ്കേത് .
സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുത്ത് തിങ്കളാഴ്ച വൈകീട്ട് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ റോഡില്‍ ഇരു കൂട്ടരും തമ്മില്‍ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാന്‍ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് ആക്രമണത്തിനുപിന്നിലെന്ന് പോലീസ് സൂപ്രണ്ട് ബി. നിഖില്‍ അറിയിച്ചു. 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സങ്കേത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി മധു ബെംഗാ രപ്പയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധയില്‍നിന്നും വിദ്യാഭ്യാ സവകുപ്പിന്റെ ഫണ്ടില്‍ നിന്നുമായുള്ള പണമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
അതേസമയം കുട്ടിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷ ണം വേണമെന്നാവശ്യപ്പെട്ട് പ്രാദേശിക ബി.ജെ.പി., വി.എച്ച്.പി. നേതാക്കള്‍ രംഗത്തെത്തി. മറ്റൊരുസമുദായത്തില്‍പ്പെട്ട കുട്ടിയുടെ ആക്രമണത്തിലാണ് സങ്കേത് മരിച്ചത്. അതി നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
SUMMARY: A student was beaten to death while trying to settle the dispute















