കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ നൽകി സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീൽ. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. കേസിൽ വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് അപ്പീൽ നൽകിയത്.
കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയിരുന്നു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്നും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും കോടതി വിധി ക്രിമിനൽ നടപടികളുടേയും സ്വാഭാവിക നീതിയുടേയും ലംഘനമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ ആറ് പ്രതികളെമാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് പ്രോസിക്യൂഷൻ ചോദ്യംചെയ്യുന്നത്. നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങളാലാണെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
SUMMARY: Actress assault case: Govt appeals Sessions Court verdict















