‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ ‘പാപ്പാ ബുക്ക’ ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ 19നു വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു മാൻഷനിലുള്ള നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സിലാണ് പ്രദർശനം. പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളജ് അലുംനി അസോസിയേഷൻ നെക്കാബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം. പാപുവ ന്യൂ ഗിനിയയുടെ ചരിത്രത്തിലെ പ്രഥമ ഔദ്യോഗിക ഓസ്കാർ എന്‍ട്രി എന്ന നിലയില്‍ രാജ്യാന്തര പ്രാധാന്യം നേടിയ സിനിമയ്ക്ക് ആ കൊച്ചുരാജ്യത്തെ ആഗോളതലത്തില്‍ പ്രതിനിധാനം ചെയ്യാന്‍ തക്ക ദൃശ്യ – ശ്രാവ്യമികവാണുള്ളത്. നമുക്കുവേണ്ടിയല്ലാത്ത യുദ്ധങ്ങളിൽ നാം അറിഞ്ഞും അറിയാതെയും പങ്കെടുക്കുമ്പോൾ അതവശേഷിപ്പിക്കുന്ന തലമുറകളോളം നീളുന്ന കഥാനങ്ങളും ഓർമ്മകളുമാണ് പാപ്പ ബുക്ക അവതരിപ്പിക്കുന്നത്.

പാപുവ ന്യൂ ഗിനി – ഇന്ത്യ സംയുക്തമായി നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ഫിലിമാണ് പാപ്പാ ബുക്ക. പാപുവ ന്യൂ ഗിനിയിലെ നോലീൻ തൗലവുനും, അക്ഷയ് പരിജ, പ്രശസ്ത തമിഴ് സംവിധായകൻ പാ. രഞ്ജിത്ത്, ബെംഗളൂരു മലയാളിയും ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളുമായ പ്രകാശ് ബാരെ എന്നിവരുമാണ് നിർമ്മാതാക്കൾ. പാപുവ ന്യൂ ഗിനി ടൂറിസം, കലാ സാംസ്കാരിക മന്ത്രാലയം, ദേശീയ സാംസ്കാരിക കമ്മീഷൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവയും നിർമ്മാണത്തെ പിന്തുണയ്ക്കുന്നുണ്ട്. പാപ്പുവ ന്യൂ ഗിനിയുടെ അൻപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ ചിത്രം റിലീസ് ചെയ്തത്. പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക ഓസ്‌ക്കാർ എൻട്രി എന്ന നിലയിൽ മലയാളിയായ പ്രശസ്ത സംവിധായകൻ ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രം ആഗോള ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വിഖ്യാത സിനിമാട്ടോഗ്രാഫർ ആയിരുന്ന എം ജെ രാധാകൃഷ്ണന്റെ മകൻ യദുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

31-ാമത് മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലിസ്റ്റപാഡിൽ പ്രത്യേക ജൂറി ഡിപ്ലോമ, 46-ാമത് ഫാന്റസ്‌പോർട്ടോ – ഒപോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം, ഗോവയിലെ 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK), 24-ാമത് ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈയിൽ നടന്ന 22-ാമത് തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (PIFF), ജപ്പാനിലെ ഒകിനാവ പാൻ-പസഫിക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും പ്രശംസയും നേടി അന്താരാഷ്ട്ര പ്രദർശനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘പാപ്പാ ബുക്കാ’.

ചിത്രത്തിന്റെ സംഗീതസംവിധായകനും മൂന്നു തവണ ഗ്രാമ്മി അവാർഡ് നേടിയ അന്താരാഷ്ട്രപ്രശസ്തനുമായ റിക്കി കേജ്‌, സംവിധായകൻ ബിജുകുമാർ ദാമോദരൻ, ക്യാമറാമാൻ യദു, കലാസംവിധായകൻ ദിലീപ് എന്നിവരെക്കൂടാതെ
കന്നഡത്തിലെയും മലയാളത്തിലെയും മറ്റു പ്രമുഖ സിനിമാപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. സീറ്റുകൾ ഉറപ്പുവരുത്തുന്നതിന് താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/TviU5WnX3KqbESnB7

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories