ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തില്‍ മുഖ്യ സൂത്രധാരൻ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമില്‍ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ്‌ ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ എത്തിച്ച്‌ വ്യാജ രേഖകള്‍ ഉണ്ടാക്കുകയാണ് ചെയ്യന്നത്.

15 കാറുകളാണ് കേരളത്തില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികള്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം.

ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നതിന് മുമ്പ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയില്‍ ഡി രജിസ്‌ട്രേഷൻ നടത്തണം. അതിനുശേഷം NOC നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാൻ സാധിക്കൂ. എന്നാല്‍ ഇതുവരെ ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.

150ഓളം വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്‌ ഇന്ത്യയിലേക്ക് കടത്തിയത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവ അ‌ട‌ക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയല്‍ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്.

SUMMARY: Bhutan vehicle smuggling; mastermind arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

സമന്വയ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  നല്‍കുന്ന 50...

കൊല്ലം കെഎസ്‌ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

ആലപ്പുഴ: അഗതിമന്ദിരത്തില്‍ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം. പുന്നപ്ര...

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന് നടക്കും....

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം; ഓണത്തിന് മുമ്പായി 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ...

യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അനിൽ തോമസ്...

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍...

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബ നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദേശം

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്ട്രേറ്റ്...

Related Articles

Popular Categories