ഗണേശ് കുമാറിന് തിരിച്ചടി; സോളാര്‍ കേസില്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: സോളാർ ഗൂഢാലോചനക്കേസിലെ കോടതി നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സോളാർ പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേർത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് നിലവില്‍ കോടതി നടപടികള്‍ തുടരുന്നത്.

അഡ്വ. സുധീർ ജേക്കബ് നല്‍കിയ ഹർജിയില്‍ മന്ത്രിക്കെതിരായ സാക്ഷിമൊഴികള്‍ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാദം. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീർ മലയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഇത്തരം സാക്ഷിമൊഴികള്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും അതിനാല്‍ കേസ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ട് കോടതി നടപടികളുമായി മുന്നോട്ട് പോകാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

SUMMARY: Setback for Ganesh Kumar; Petition to stay proceedings in solar case dismissed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories