ഉഗാദി, ഈദുൽ ഫിത്വർ; 2000 സ്പെഷൽ സർവീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ഉഗാദി, ഈദുല്‍ ഫിത്വര്‍ എന്നിവയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് 2000 സ്‌പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലും അധിക സര്‍വീസ് ഉണ്ട്. മജസ്റ്റിക്, ശാന്തിനഗര്‍, സാറ്റലൈറ്റ് ടെര്‍മിനലുകളില്‍ നിന്നാണ് സ്‌പെഷല്‍ ബസുകള്‍ പുറപ്പെടുക.

മാര്‍ച്ച് 19 ന് ഉഗാദിക്കും മാര്‍ച്ച് 21 ന് ഈദ്-ഉല്‍-ഫിത്തറിനും മുന്നോടിയായി മാര്‍ച്ച് 18, 19, 20 തീയതികളില്‍ പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. മാര്‍ച്ച് 22 ന് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ളിലും സംസ്ഥാനാന്തരവുമായ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക മടക്ക സര്‍വീസുകളും ഉണ്ടാകും.

ധര്‍മ്മസ്ഥല, കുക്കെ സുബ്രഹ്‌മണ്യ, ശിവമൊഗ്ഗ, ഹാസന്‍, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങി നിരവധി പ്രധാന സ്ഥലങ്ങളിലേക്ക് ബെംഗളൂരുവിലെ കെംപെഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ബസുകള്‍ പുറപ്പെടും. മൈസൂരു റോഡ് ബസ് സ്റ്റേഷനില്‍ നിന്ന് മൈസൂരു, ഹുന്‍സൂര്‍, കുശാലനഗര്‍, മടിക്കേരി എന്നിവിടങ്ങളിലേക്കും അധിക സര്‍വീസുകള്‍ നടത്തും.

കെഎസ്ആര്‍ടിസി വെബ്സൈറ്റ് വഴിയും കര്‍ണാടകയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ബുക്കിംഗ് നടത്താം. നാലോ അതിലധികമോ യാത്രക്കാര്‍ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ 5% കിഴിവ് നല്‍കുമെന്നും, തുടര്‍ന്നുള്ള യാത്രയ്ക്കൊപ്പം മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 10% കിഴിവ് ലഭ്യമാകുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ksrtc.karnataka.gov.in
SUMMARY: Ugadi, Eid-ul-Fitr; Karnataka RTC to run 2000 special services

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം 15 ന്

ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15...

ബെംഗളൂരുവിൽ വിവാഹ ക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കാൻ പോയ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പൂങ്കുന്നം കേഴുകുട്ടയിൽ വീട്ടിൽ കെ. ജി രാമചന്ദ്രൻ (80)...

കേരളത്തിലെ എസ്‌എസ്‌ആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; പരാതികള്‍ ഡിസംബര്‍ 11 വരെ നല്‍കാം

തിരുവനന്തപുരം: കേരളത്തിലെ എസ്‌എസ്‌ആർ (സ്പെഷ്യൽ സമ്മറി റിവിഷൻ) കരട് വോട്ടർ പട്ടിക...

മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള...

Related Articles

Popular Categories