ശബരിമല കൊടിമര വിവാദം; ക്രമക്കേടില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന കേസ് അവസാനിപ്പിച്ച്‌ ഹൈക്കോടതി. വിജിലൻസ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി അന്വേഷണം അവസാനിപ്പിക്കണമെന്നും കേസില്‍ നടപടികള്‍ വേണ്ടെന്നും ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകള്‍ ഇല്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പിന്നാലെയാണ് കേസില്‍ തുടർനടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കൊടിമരം പുനർനിർമ്മിക്കാനായി 412 ഗ്രാം സ്വർണമാണ് അകെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ സ്വർണം മുഴുവനും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു.

സംഭാവന നല്‍കിയ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. മോഹൻലാല്‍, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുള്‍പ്പെടെ 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നല്‍കിയത്.

എ.എസ് പി കുറുപ്പാണ് സംഭാവനയായി ലഭിച്ച സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടാണ് വിജിലൻസ് ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ചത്. ഇത് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചത്.

SUMMARY: Sabarimala flagpole controversy; Vigilance finds no irregularities, High Court closes case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories