ട്രം​പി​ന്‍റെ വാ​ക്ക് പാ​ഴാ​യി; ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രയേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം

തെഹ്‌റാന്‍: ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ച് ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയുണ്ടായ ആക്രമണം പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി.

ഇ​റാ​ന്‍റെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ഏ​പ്രി​ൽ ആ​റ് വ​രെ നീ​ട്ടി​വ​യ്‌​ക്കു​മെ​ന്ന് ട്രം​പ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​സ്രാ​യേ​ൽ ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ആ​ണ​വ വി​കി​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​ത് ലോ​ക​രാ​ജ്യ​ങ്ങ​ളെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​മാ​യ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സും ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ളും ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
SUMMARY: Israel’s missile attack targeted Iran’s nuclear facilities

Hot this week

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ...

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

Related Articles

Popular Categories