ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 20 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്സിഒ) തസ്തികകളിലേക്കുള്ള സ്ഥിരനിയമനത്തിനായി യോഗ്യരായ ഇന്ത്യൻ പൗരന്മാരില് നിന്ന് ഓണ്‍ലൈൻ അപേക്ഷകള്‍ ക്ഷണിച്ചു. ചീഫ് മാനേജർ (ഡാറ്റ സയന്റിസ്റ്റ്), മാനേജർ (ഡാറ്റ സയന്റിസ്റ്റ്), ഡെപ്യൂട്ടി മാനേജർ (ഡാറ്റ സയന്റിസ്റ്റ്) എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികള്‍ക്ക് 2026 ഡിസംബർ 10 വരെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒരാള്‍ക്ക് ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ അനുവാദമില്ല. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുകയും വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
ഒഴിവുകളുടെ വിശദാംശങ്ങള്‍ (ആകെ: 20 ഒഴിവുകള്‍)
ചീഫ് മാനേജർ (ഡാറ്റ സയന്റിസ്റ്റ്): 2 ഒഴിവുകള്‍
മാനേജർ (ഡാറ്റ സയന്റിസ്റ്റ്): 14 ഒഴിവുകള്‍
ഡെപ്യൂട്ടി മാനേജർ (ഡാറ്റ സയന്റിസ്റ്റ്): 4 ഒഴിവുകള്‍
യോഗ്യതാ മാനദണ്ഡങ്ങള്‍
ചീഫ് മാനേജർ (ഡാറ്റ സയന്റിസ്റ്റ്)
പ്രായപരിധി: 27 മുതല്‍ 37 വയസ്സ് വരെ.
പ്രവൃത്തിപരിചയം: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയില്‍ കുറഞ്ഞത് ആറ് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ പൈത്തണ്‍ അധിഷ്ഠിത ലാർജ് ലാംഗ്വേജ് മോഡല്‍, ജനറേറ്റീവ് AI അല്ലെങ്കില്‍ ഏജന്റിക് AI ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.
മാനേജർ (ഡാറ്റ സയന്റിസ്റ്റ്)
പ്രായപരിധി: 26 മുതല്‍ 36 വയസ്സ് വരെ.
പ്രവൃത്തിപരിചയം: AI, ML മേഖലകളില്‍ കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ പൈത്തണ്‍ അധിഷ്ഠിത LLM, GenAI അല്ലെങ്കില്‍ Agentic AI സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉള്‍പ്പെട്ടിരിക്കണം.
SUMMARY: Vacancies at SBI; applications invited for Specialist Cadre Officer posts















