സെൻട്രൽ സിറ്റി, ഈസ്‌റ്റ്‌ സിറ്റി കോർപറേഷൻ ജിബിഎ ബജറ്റ്; അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍‌തൂക്കം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളുരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന്‍, സെൻട്രൽ സിറ്റി കോർപ്പറേഷന്‍ എന്നിവയാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഇരു കോർപ്പറേഷനുകളും കൂടുതല്‍ തുക നീക്കിവെച്ചത്.

ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന് 3889.98 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റാണ് കമ്മിഷണർ ഡി.എസ്.രമേഷ് അവതരിപ്പിച്ചത്. കെ.ആർ. പുരം, ഔട്ടർ റിങ് റോഡ് മേഖ ലകൾ ഉൾപ്പെടുന്ന 50 വാർഡുകൾ ഉൾപ്പെടുന്ന കോർപ്പറേഷ് നിൽ റോഡുകളുടെയും ഓവു ചാലുകളുടെയും കവലകളുടെയും വികസനത്തിന് 112.5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് 227 കോടി രൂപ വകയിരുത്തി. പ്രധാന റോഡുകളിൽ മേൽ നടപ്പാലങ്ങൾ ഉൾപ്പെടെ നിർമികക്കാൻ 50 കോടിയുംഅടിപ്പാതകൾക്കും മേൽപ്പാതകൾക്കുമായി 25 കോടിയും പൊതുസ്ഥലങ്ങൾ വികസിപ്പിക്കാൻ 20 കോടിയും മാലിന്യനിർമാർജ നത്തിന് 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സെൻട്രൽ സിറ്റി കോർപ്പറേഷന്റെ 3426.61 കോടി രൂപയുടെ ബജറ്റാണ് കോർപറേഷൻ കമ്മിഷണർ രാജേന്ദ്ര പോളൻ അവതരിപ്പിച്ചത്. നഗരത്തിന്റെ വാണിജ്യ പ്രാധാന്യം ആഗോളതലത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്ത റോഡുകളെ വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. സിറ്റി കോർപറേഷനിലെ ഓരോ വാർഡിനും വികസനത്തിന് 2.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ കെആർ മാർക്കറ്റ്, റസൽ മാർക്കറ്റ്, ജോൺസൻ മാർക്കറ്റ്, കലാസി പാളയ മാർക്കറ്റ് എന്നിവ നവീകരിക്കും.

ബിബിഎംപിക്ക് പകരം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിയമം മൂലം നിലവിൽവന്നശേഷം ആദ്യത്തെ ബജറ്റാണ് കോർപ്പറേഷനുകൾ അവതരിപ്പിക്കുന്ന ത്. നിലവിൽ ജനപ്രതിനിധികൾ കോർപ്പറേഷനുകളിൽ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരാണ് ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. ബാക്കി മൂന്ന് കോർപ്പറേഷനുകളായ ബെംഗളൂരു നോർത്ത്, സൗത്ത്, വെസ്‌റ്റ് സിറ്റി കോർപറേഷനുകളിലേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും.
SUMMARY: Central City, East City Corporation GBA Budget; Priority given to infrastructure development

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories