ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളുരു നോർത്ത് ഏരിയ സമ്മേളനം ഞായറാഴ്ച രാവിലെ 10. 30 മുതൽ ബെല്ലഹള്ളിയിലുള്ള (ഹെഗ്ഡെ നഗർ) ഹജ്ജ് ഭവനിൽ നടക്കും. “ഇസ്‌ലാമിക പ്രതിനിധിനാനത്തിന്റെ കർമസാക്ഷ്യം” എന്ന പ്രമേയത്തിൽ കേരളത്തിൽ 180 ഇടങ്ങളിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങളോടൊപ്പം അന്യസംസ്ഥാനങ്ങളിലെ 10 ഇടങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. അതിൽ മെട്രോ നഗരമായ ബെംഗളൂരുവിലാണ് നാല് സമ്മേളനങ്ങൾ നടക്കുന്നത്. സുഗന്ധമുള്ള ജീവിതം– ജീവിത മൂല്യങ്ങളിലേക്കൊരു ദൃശ്യയാത്ര, ഹം സഫർ – കൂടെ പോകാം, കുട്ടികൾക്കായി കിഡ്സ് കോർണർ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 70220 33943.
ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനം നാളെ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories















