പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വ നിരൂപക പ്രതിഭ- ഡോ. മിനി പ്രസാദ്

ബെംഗളൂരു: പി കെ ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അപൂർവ്വവും വേറിട്ടതുമായ നിരൂപക പ്രതിഭയാണെന്നും സാധാരണ എല്ലാവരെയും പറ്റി ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ടെങ്കിലും ഇത് അദ്ദേഹത്തെ സംബന്ധിച്ച് അന്വർത്ഥമാണെന്നും പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ, പി കെ ബാലകൃഷ്ണൻ ജന്മശതാബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ ‘പി കെ ബാലകൃഷ്ണന്റെ സമഗ്ര സംഭാവന’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ഡോ. മിനി പ്രസാദ്.

അദ്ദേഹത്തെ നിരൂപക പ്രതിഭ എന്ന് വിളിക്കാമോ എന്ന് ചോദിച്ചാൽ, അദ്ദേഹം ജീവചരിത്രകാരനായിരുന്നു, ചരിത്രകാരൻ ആയിരുന്നു അതിനേക്കാൾ ഏറെ ഒരു തൂലിക ചിത്രകാരൻ എന്നുകൂടി പറയാവുന്ന ഒരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചരിത്രം എന്നു പറയുന്നത് പലപ്പോഴും പക്ഷപാതങ്ങളുടെ സഞ്ചയമായി മാറാറുണ്ട്. എന്നാൽ ഒന്നിനോടും ആരാധന അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നും മിനി പ്രസാദ് പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യ വിഭാഗം സബ് കമ്മിറ്റി കൺവീനർ സി കുഞ്ഞപ്പൻ ഡോ. മിനി പ്രസാദിനെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം കെ ചന്ദ്രൻ അതിഥിയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ബി എസ് ഉണ്ണികൃഷ്ണൻ, ടി എ കലിസ്റ്റസ്‌, മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാർ എലപ്പുള്ളി, മനോജ് പിഷാരടി എന്നിവർ സംസാരിച്ചു. കെ ദാമോദരൻ, സൗദ അബ്ദുൽ റഹ്മാൻ, സംഗീത രാമചന്ദ്രൻ, ഷീബ രാജൻ, ഷമീമ, രതി സുരേഷ്, ഓമന രാജേന്ദ്രൻ, പ്രമിത, എ പത്മനാഭൻ, കെ കൃഷ്ണമ്മ, വി കെ സുരേന്ദ്രൻ എന്നിവർ കവിതകളും നാടൻ പാട്ടുകളും ആലപിച്ചു. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു.

SUMMARY: Kerala Samajam Dooravani Nagar, P.K. Balakrishnan Birth Centenary

Hot this week

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

Related Articles

Popular Categories