പാലക്കാട്: പി കെ ശശിക്കെതിരെ എല്‍ഡിഎഫ്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി കെ ശശി നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എല്‍ഡിഎഫ് മണ്‌ഡലം കമ്മിറ്റിയുടെ ആക്ഷേപം. അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണ്.
തൻ്റെ പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ല. സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.
SUMMARY: LDF alleges that name and age were changed in the manifesto; PK Sasi















