നിയമസഭ തിരഞ്ഞെടുപ്പ്; ‘വീട്ടിൽ വോട്ട്‌’ പൂർത്തിയായി, 2,19,793 പേര്‍ വോട്ടുചെയ്‌തു‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും മുതിർന്ന പ‍ൗരന്മാർക്കുമായി ഒരുക്കിയ ‘വീട്ടിൽ വോട്ട്‌’ പൂർത്തിയായി. 85 വയസ്സ്‌ പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമായി അനുവദിച്ച ‘വീട്ടിൽ വോട്ടിൽ’ മികച്ച പങ്കാളിത്തം. ആകെ പോൾ ചെയ്തത്‌ 2,19,793 വോട്ട്‌. 85 വയസ്സിനു മുകളിലുള്ളവരുടെ 1,38,265 വോട്ടും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ 59,746 വോട്ടും അവശ്യ സർവീസ്‌ ജീവനക്കാരുടെ 21,782 വോട്ടുമാണ്‌ രേഖപ്പെടുത്തിയത്‌. 2500 മൊബൈൽ സംഘങ്ങൾ മാർച്ച്‌ 30 മുതൽ ഇ‍ൗ മാസം നാലുവരെയാണ്‌ വീടുകളിലെത്തി വോട്ടുചെയ്യിച്ചത്‌.

മുതിർന്ന പൗരന്മാരിൽ അപേക്ഷിച്ചവരിൽ 90 ശതമാനം പേരും വോട്ട്‌ രേഖപ്പെടുത്തി. ആകെ 1,45,598 പേരാണ്‌ അപേക്ഷിച്ചത്‌. 62,159 ഭിന്നശേഷി അപേക്ഷകരിൽ 59,746 പേർപോളിങ്‌ രേഖപ്പെടുത്തി. അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച വോട്ടിങ്‌ നടപടികൾ പുരോഗമിക്കുകയാണ്‌. ഈ വിഭാഗത്തിൽ അപേക്ഷിച്ച 33,703 പേരിൽ 60 ശതമാനത്തിലധികം പേർ ഇതിനകം വോട്ട്‌ ചെയ്തു. ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരിൽ 60 ശതമാനം പേർ വോട്ട്‌ചെയ്തു.
SUMMARY: Assembly elections; ‘Voting at home’ completed, 2,19,793 people voted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

Related Articles

Popular Categories