ബെംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ ഹൊസനഗര ഹുളികല്‍ ഘാട്ട് റോഡ് നവീകരണത്തിനിടെ മണ്ണിടിഞ്ഞ് 3 തൊഴിലാളികള്‍ മരിച്ചു. 4 തൊഴിലാളികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഹാവേരി സ്വദേശികളായ രാഘവേന്ദ്ര (37), രാജു (30), ഷാബിര്‍ (40) എന്നിവരാണ് മരിച്ചത്.
ചണ്ഡികാംബ ക്ഷേത്രത്തിനു സമീപത്തുള്ള ഒരു ഹെയര്‍പിന്‍ വളവില്‍ റോഡിനടുത്താണ് അപകടമുണ്ടായത്. മണ്ണിനടിയില്‍പ്പെട്ട മറ്റു 4 തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
SUMMARY: 3 workers killed in landslide on Shivamogga Hulikal Churam road















