തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില കുതിക്കുന്നു. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔണ്‍സിന് 4,748 ഡോളർ നിലവാരത്തില്‍ തുടരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,284 രൂപയും, പവന് 1,22,272 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,463 രൂപയും പവന് 91,704 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 265 രൂപയും കിലോഗ്രാമിന് 2,65,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
SUMMARY: Gold rate is increased
















