വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുമ്പോള്‍ തന്നെ തേങ്ങുന്ന ഹൃദയവുമായി വന്‍ ജനാവലി കാത്തിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറിലധികം നീണ്ട പൊതുദര്‍ശനത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാന്‍ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അന്ത്യാജ്ഞലി നല്‍കാന്‍ നിരവധി പൂര്‍വവിദ്യാര്‍ഥികളും എത്തിയിരന്നു.

പുലര്‍ച്ചെ നാല് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, പൊള്ളാച്ചിയില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് മുമ്പായി പൂര്‍ത്തിയാകും. മന്ത്രി വി ശിവന്‍കുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് എല്‍.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ് വിടപറഞ്ഞത്. നൗഷാദ് (39), ഷഹാദിൻ (11), മസ്നീൻ (11), മുഹമ്മദ് ഫാസിത്ത് (21) എന്നിവർ ചികിത്സയിലാണ്.

വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. അബ്ദുല്‍ മജീദ് (അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക) കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ്‌ പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക.

SUMMARY: Valparai tragedy: Thousands come to pay their last respects to beloved teachers

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories