കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഒമാൻ എയറിന്റെ മസ്കത്ത് കരിപ്പൂർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.

ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ ഹാരിസിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി പ്രതി നിരന്തരം സന്ദേശങ്ങൾ കൈമാറിയതായി തെളിഞ്ഞു. പുറത്തുകാത്തുനിന്ന സംഘം പോലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

ഇയാളുടെ കൈവശം രണ്ട് ഫോണുകളുണ്ടായിരുന്നതിൽ ഒന്ന് ഡിആർഐ സംഘമെത്തിയതോടെ പുറത്തെറിഞ്ഞു. ഈ ഫോൺ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു. കരിപ്പൂർ കേന്ദ്രീകരിച്ച് മുമ്പ് നടന്ന മയക്കുമരുന്ന് വേട്ടകളിലും പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഡി.ആർ.ഐ സംശയിക്കുന്നുണ്ട്.
SUMMARY: Drugs worth Rs. 1.5 crore smuggled inside chocolate seized in Karipur; Policeman also in custody

Hot this week

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

Related Articles

Popular Categories