‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണ് ബില്‍ പരാജയപ്പെട്ടതെന്നും ഈ പാപത്തിന് ജനങ്ങള്‍ അവര്‍ക്ക് ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ലിന്റെ പരാജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യമാണ് ഏറ്റവും വലുത്. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇതിഹാസം രചിക്കാനും സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണു. പ്രാദേശിക പാര്‍ട്ടികള്‍ വളരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ ശക്തി പ്രാപിച്ചാല്‍ കുടുംബ പാര്‍ട്ടികള്‍ അപകടത്തിലാകും. സ്ത്രീകള്‍ മുന്‍ നിരയിലേക്ക് വരും. ഇതുകൊണ്ട് അവര്‍ വനിതാ സംവരണത്തെ എതിര്‍ത്തു. പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അവരുടെ കഴിവ് തെളിയിച്ചു. ലോക്‌സഭയിലും നിയമസഭകളിലും അതിനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുടുംബാധിപത്യ പാര്‍ട്ടികള്‍ക്ക് സ്ത്രീശക്തിയെ പേടിയാണ്. വനിതാ സംവരണം എതിര്‍ത്ത പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും. കോണ്‍ഗ്രസ് രാജ്യത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുകയാണെന്നും മോദി ആഞ്ഞടിച്ചു.

‘കുടുംബാധിപത്യ പാര്‍ട്ടികള്‍ക്ക് സ്ത്രീശക്തിയെ പേടിയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമായിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് സീറ്റ് വര്‍ധിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഡിഎംകെയ്ക്ക് കൂടുതല്‍ തമിഴരെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാമായിരുന്നു. ടിഎംസിക്കും ഇതേ അവസരം ഉണ്ടായിരുന്നു. യുപിയിലെ ജനങ്ങള്‍ സമാജ്വാദി പാര്‍ട്ടിയോട് പൊറുക്കില്ല. നവീകരണ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ നല്ലകാര്യങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഈ വൃത്തികെട്ട രീതി രാഷ്ട്രം മനസ്സിലാക്കി. സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ കൊള്ളയടിച്ചു. ബില്ലിന്റെ പൂര്‍ണമായ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നല്‍കാം എന്ന് ഞാന്‍ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം എതിര്‍ത്തു’, മോദി പറഞ്ഞു.

ബില്ലിന് സഭയില്‍ 66 ശതമാനം ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ രാജ്യത്തെ 100 ശതമാനം വനിതകളുടെ ആശിര്‍വാദം ഉണ്ടെന്നും തോറ്റുവന്ന് വിചാരിക്കരുതെന്നും മോദി പറഞ്ഞു. പ്രയത്‌നം അവസാനിച്ചിട്ടില്ല. വനിതകളെ അംഗീകരിക്കാനുള്ള ശ്രമം തുടരും. തടയാന്‍ ആര്‍ക്കും ആവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
SUMMARY: ‘I apologize to women for not passing the Women’s Reservation Bill’- Modi

Hot this week

സ്വർണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്; കുറഞ്ഞത് പവന് 3,160 രൂപ

കൊച്ചി: സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. കേരളതീരത്ത്...

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ആവലഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ...

പ്രശസ്‌ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ...

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

ബെംഗളൂരു: ദാവനഗെരെ ബസവപട്ടണയിൽ 41 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത...

മഴയ്ക്ക് താല്‍ക്കാലിക ശമനം; ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല, ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല....

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസറഗോഡ് പിടിയിൽ

കാസറഗോഡ്: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ...

മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ പുഴാതി ഇടച്ചേരി...

Related Articles

Popular Categories