സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നടപടിയെടുത്തത്.

വിജയ്‌ക്ക് പുറമെ ആദായനികുതി വകുപ്പ് ഡയറക്ടർ ജനറല്‍, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വി. വിഗ്നേഷ് എന്നയാള്‍ സമർപ്പിച്ച ഹർജി പ്രകാരം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ വിജയ് സമർപ്പിച്ച പത്രികകളിലെ വിവരങ്ങള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. പെരമ്പൂരില്‍ 115 കോടി രൂപയുടെ ആസ്തി കാണിച്ചപ്പോള്‍, തിരുച്ചി ഈസ്റ്റില്‍ അത് 220 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ 100 കോടിയുടെ വ്യത്യാസത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്വത്തുവിവരങ്ങള്‍ക്ക് പുറമെ പ്രായം, ക്രിമിനല്‍ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളിലും വൈരുദ്ധ്യങ്ങളുണ്ട്. ഒരു പത്രികയില്‍ പ്രായം 51 എന്നും മറ്റൊന്നില്‍ 52 എന്നും രേഖപ്പെടുത്തിയതിനൊപ്പം, ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളിലും വ്യത്യാസമുണ്ട്.

പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷങ്ങളില്‍ പിഴവുകള്‍ തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കിയതിനാലാണ് വിജയ്‌യുടെ പത്രികകള്‍ നേരത്തെ സ്വീകരിച്ചത്. എന്നാല്‍, ഈ പൊരുത്തക്കേടുകള്‍ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

SUMMARY: Inconsistency in property details; Court notice to actor Vijay

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിക്കടത്തും വിൽപ്പനയും തടയാൻ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

Related Articles

Popular Categories