മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പാടത്ത് നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കഡാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പോലീസും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.

രാവിലെ ആറുമണിയോടെ തന്നെ കഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവർ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങൾ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കഡാവർ നായ്ക്കളെ കൊണ്ടുവരുന്നത്. സ്ഫോടനത്തിൽ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജും ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. ഡി എന്‍ എ പരിശോധനയിലൂടെ മാത്രമേ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് കലക്ടര്‍ പറഞ്ഞു. സാംപിള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും മുപ്പതിനും നാല്‍പതിനുമിടയില്‍ എന്നാണ് ഏകദേശ വിവരം. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് നിര്‍മാണ ഷെഡ്ഡുകളിലായി നാല്‍പതോളം പേരാണ് ജോലി ചെയ്തിരുന്നത്.
SUMMARY: Explosion at fireworks warehouse; Two more body parts found

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories