ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക പ്രഖ്യാപിച്ചു. മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്.

ആദ്യ ഊട്ടി യാത്ര മെയ് ഏഴിന് വൈകുന്നേരം ആരംഭിച്ച് ഒമ്പതിന് അര്‍ധരാത്രി തിരിച്ചെത്തും- 2250 രൂപയാണ് നിരക്ക്. ഏപ്രില്‍ 26 നും മെയ് 3, 16, 27 തീയതികളിലും പുള്ളിക്കാനത്തേക്ക് യാത്ര. ഏപ്രില്‍ 28-ന് രാത്രിയുള്ള പാലക്കാട് യാത്രയില്‍ കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസര്‍ ഷോയുംകാണാം. ഏപ്രില്‍ 30 ന് മൂകാംബിക ക്ഷേത്രദര്‍ശനത്തിനൊപ്പം ഉഡുപ്പി, അനന്തപുര, മധുര്‍, കാടാമ്പുഴ, വടക്കുംനാഥ, പറശ്ശിനിക്കടവ് തുടങ്ങിയ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം; നിരക്ക് 3500 രൂപ.

മെയ് ഒന്നിനുള്ള വാഗമണ്‍, പൊ•ുടി ട്രിപ്പുകള്‍ക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 1020 രൂപയാണ് ഈടാക്കുന്നത്. കോയിക്കല്‍ കൊട്ടാരവും മീന്‍മുട്ടി കല്ലാറും സന്ദര്‍ശിക്കുന്ന പൊ•ുടി യാത്രയ്ക്ക് മെയ് ഒന്നിനും 24 നും അവസരമുണ്ട്; നിരക്ക് 650 രൂപ. മെയ് രണ്ടിന് റോസ്മല (520 രൂപ), ഇല്ലിക്കല്‍ക്കല്ല് (820 രൂപ) യാത്രകള്‍. റോസ്മല യാത്ര മെയ് 17, 27 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം ഉള്‍പ്പടെയാണുള്ളത്.
തിരുവനന്തപുരം നഗരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര മെയ് എട്ടിന് വൈകുന്നേരം പുറപ്പെടും; നിരക്ക് 1150 രൂപ. മെയ് ഒമ്പതിന് മൂന്നാര്‍-വട്ടവട, പഞ്ചാലിമേട് യാത്രകളും 10ന് പൂവാര്‍ ഐലന്റ്സ് (1200 രൂപ), രാമക്കല്‍മേട് യാത്രകളും നടക്കും.

മെയ് 12 ന് നിശ്ചയിച്ചിട്ടുള്ള നെഫര്‍റ്റിറ്റി കപ്പല്‍ യാത്രയില്‍ ബുഫെ ഡിന്നറും ഡി.ജെയും ഉള്‍പ്പെടെ 3540 രൂപയാണ് നിരക്ക്. മെയ് 13 ന് ഗുരുവായൂര്‍ ദര്‍ശന യാത്രയും 15 ന് രാമേശ്വരം യാത്രയുമുണ്ട്. മെയ് 15, 20, 30 തീയതികളില്‍ ഗവി യാത്രയും (1750 രൂപ) 16 ന് അംബാസമുദ്രം യാത്രയും 17 ന് കുമരകം കായല്‍ യാത്രയും (1760 രൂപ). ബുക്കിംഗിന്- 9747969768, 9495440444 നമ്പറുകളില്‍ ബന്ധപ്പെടാം.
SUMMARY: Ooty, Rosmala, Vagamon…; KSRTC announces its budget tourism itinerary to celebrate the holidays

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച്‌ വയനാട് കളക്ടര്‍

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ...

എയ‌ര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ്...

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ വധക്കേസില്‍ നാല്...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സർക്കാരിന് ഹൈക്കോടതി...

ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബർ ആറിന് 

ബെംഗളൂരു: വിജയനഗര ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ 26-ാമത് ഓണാഘോഷം സെപ്റ്റംബർ...

സ്ത്രീവിരുദ്ധ പരാമര്‍ശം; തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിനും നടി തൃഷ കൃഷ്ണനുമെതിരെ...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട്...

Related Articles

Popular Categories