കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ ആദ്യം നിര്‍മ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കള്‍ താമസം ആരംഭിക്കുക.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുക്കും. വീടുകളിലേക്കുള്ള ഫര്‍ണിച്ചര്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം പൂര്‍ത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് മുസ്്‌ലിം ലീഗ് ഭവന പദ്ധതി ഒരുക്കിയത്. 105 വീടുകളാണ് മുസ്ലിം ലീഗ് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന 54 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജൂൺ മാസത്തിനു മുൻപ് ഇത്രയും വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.1,060 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള മൂന്ന് കിടപ്പുമുറികൾ അടങ്ങിയ വീടുകളാണ് നിർമ്മിച്ചത്. ഫെബ്രുവരി 27ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
SUMMARY: Housewarming ceremony today in 51 houses built by Muslim League















