വിജയിക്കായി ബി.ജെ.പി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; ഖുശ്ബു സുന്ദര്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ സഖ്യസാധ്യതകള്‍ ചർച്ചയാകുന്നു. സൂപ്പർതാരം വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) എൻഡിഎ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ നീക്കം. എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക് അടുക്കുകയാണെങ്കില്‍ വിജയിയെ എൻഡിഎയുടെ ഭാഗമാക്കാൻ പാർട്ടിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു സുന്ദർ വ്യക്തമാക്കി.

വിജയിയെ തന്റെ അനിയനെന്ന് (തമ്പി) അഭിസംബോധന ചെയ്ത ഖുശ്ബു, ഒരു സഹോദരി എന്ന നിലയില്‍ അദ്ദേഹത്തോട് സ്നേഹമുണ്ടെങ്കിലും രാഷ്ട്രീയ കൂറ് ബിജെപിയോടാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിജയ്‌ക്കെതിരെ തങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എൻഡിഎയുമായി സഹകരിക്കണമോ എന്ന കാര്യത്തില്‍ അദ്ദേഹം സ്വന്തം പാർട്ടിയുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയിലെ താരമൂല്യം എല്ലായ്‌പ്പോഴും വോട്ടുകളായി മാറണമെന്നില്ലെന്ന ജാഗ്രതയും ഖുശ്ബു പങ്കുവെച്ചു. ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച ഖുശ്ബു, പാർട്ടിക്കുള്ളിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്തു. മുതിർന്ന നേതാവ് കനിമൊഴിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാത്തത് ഡിഎംകെയുടെ പുരുഷാധിപത്യ മനോഭാവമാണ് കാണിക്കുന്നതെന്ന് അവർ ആരോപിച്ചു.

SUMMARY: BJP has opened doors for victory: Khushbu Sundar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാല് രൂപയ്ക്ക് പകരം 11 രൂപ; വിഇഎച്ച്‌ ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പിണറായി

തിരുവനന്തപുരം: വിഇഎച്ച്‌ ഗ്ലോബല്‍ കമ്പനിയില്‍ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ...

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13-കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഇലക്‌ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍...

പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പുണെയില്‍ അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ...

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക...

മിയാമി വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു

വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച...

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

Related Articles

Popular Categories