പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ചന്ദ്രനാഥ് രഥ് ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിൽവെച്ചാണ് സംഭവം നടന്നത്.

ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ വേഷപ്രച്ഛന്നരായ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്ന് തടയുകയും, കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാനും ആക്രമണത്തിന്റെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പോലീസ്‌വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവം സംസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പടരുന്നതിനിടെയാണ് കൊലപാതകം. പ്രദേശങ്ങളിലെ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നിരവധി സ്ഥലങ്ങളിൽ സംഘർഷവും വ്യാപക അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. കൊൽക്കത്ത, ബിർഭം, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി തൃണമൂൽ കോൺഗ്രസ് ഓഫിസുകൾക്ക് തീയിട്ടിരുന്നു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവി​ടങ്ങളിലെ തൃണമൂൽ ഓഫിസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൃണമൂലിന്റെയും ബി.ജെ.പിയുടെയും ​ഓരോ​ പ്രവർത്തകർ വീതം കൊല്ലപ്പെട്ടിരുന്നു.

ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് തൃണമൂൾ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തൃണമൂൾ കോൺഗ്രസ് ആവശ്യപ്പെട്ടു.
SUMMARY: BJP leader Suvendu Adhikari’s PA shot dead in West Bengal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories