ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നല്‍കാൻ രണ്ട് അംഗങ്ങള്‍ വീതം ഉള്ള സിപിഎം സിപിഐ കക്ഷികള്‍ തീരുമാനിച്ചതോടെയാണിത്. 5 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിന് പിന്തുണ നല്‍കിയിരുന്നു.
ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള VCK വിജയിക്ക് പിന്തുണ നല്‍കും എന്നാണ് സൂചന. തുടർന്ന് അദ്ദേഹം ഗവർണറെ കാണും. അതേസമയം, വിജയിനെ ഭരണത്തില്‍ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നു.
കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ഹാജരാക്കാൻ കഴിയാത്തതിനാല്‍ സർക്കാർ രൂപീകരിക്കാനുള്ള വിജയ്‍യുടെ അഭ്യർത്ഥന ഗവർണർ രാജേന്ദ്ര അർലേക്കർ നേരത്തെ തള്ളിയിരുന്നു. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്‌യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. മറ്റുള്ളവരില്‍ പിഎംകെ നാലും ഐയുഎംഎല്‍, സിപിഐ, സിപിഎം എന്നീ പാർട്ടികള്‍ രണ്ട് വീതം സീറ്റുകളും നേടി.
SUMMARY: Congress, Left and VCK support; vijay has majority, meeting with Governor soon















