സൗജന്യ വൈദ്യുതി, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്, ലഹരി തടയാന്‍ പട്രോൾ സംഘം; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ചു. ത​ന്‍റെ സ​ർ​ക്കാ​ർ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ഒ​രു ചി​ല്ലി​ക്കാ​ശ് താ​ൻ തൊ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികൾക്കായി പ്രത്യേക പട്രോൾ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങൾ.

സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണം, ആഭ്യന്തരം, പോലിസ് വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുക.

അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വി​ജ​യ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും ടി​വി​കെ​യു​ടേ​തെ​ന്നും തെ​റ്റ് ചെ​യ്യു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ഏ​ൽ​പ്പി​ച്ച ചു​മ​ത​ല​യി​ൽ ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കാ​ഴ്‌​ച​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. നി​ങ്ങ​ൾ എ​നി​ക്ക് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ൾ എ​നി​ക്ക് കു​റ​ച്ച് സ​മ​യം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഞ​ങ്ങ​ൾ സു​താ​ര്യ​മാ​യ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കും.

ത​മി​ഴ്‌​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക​യോ നി​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യോ ചെ​യ്യി​ല്ല. നി​ങ്ങ​ൾ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
SUMMARY: Free electricity, special squad for women’s safety, patrol team to prevent intoxication; Vijay with popular announcements

Hot this week

അസമിൽ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

ഗുവാഹത്തി: അസമി ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ...

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

അധ്യായം 11 📖 കല്യാണക്കോപ്പ്

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍     കല്യാണാലോചന...

നന്ദഗോവിന്ദം ഭജൻസ് ജൂലായ് 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66)...

Related Articles

Popular Categories