ബംഗാളിൽ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി ചീഫ് സെക്രട്ടറി 

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി ​ഗവർണർ ഉത്തരവിറക്കി. ബം​ഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് നടപടി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മെയ് 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിരീക്ഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് 48 മണിക്കൂറിന് ശേഷം, സുബ്രതോ ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് നിയമന ഉത്തരവ് വന്നത്.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ബിജെപി സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നിയമങ്ങളും ഐ.എ.എസ് ചട്ടങ്ങളും ലംഘിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്നും, എന്നാൽ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനം പാലിച്ചാണ് സർക്കാർ മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.അതേസമയം വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോ​ഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാ​ഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബം​ഗാളിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ദിലീപ് ഘോഷ്, അശോക് കിർത്താനിയ, ഖുദിറാം ടുഡു, അഗ്‌നിമിത്ര പോൾ, നിസിത് പ്രമാണിക് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ.

മമത ബാനർജിയുടെ 15 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ചരിത്രപരമായ ഭൂരിപക്ഷത്തോടെയാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയാണ് ഭരണപരമായ നിർണായക മാറ്റങ്ങൾക്കും വകുപ്പ് വിഭജനത്തിനും സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
SUMMARY: The Chief Electoral Officer who led the elections and SIR in Bengal is now the Chief Secretary.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

Related Articles

Popular Categories