അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയെ പിന്തുണക്കുമെന്ന് ഷൺമുഖ പക്ഷം 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നു. മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി എഐഎഡിഎംകെ നേരിടുന്ന തുടർച്ചയായ തോൽവികളാണ് ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ഷൺമുഖം വ്യക്തമാക്കി.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്ന് ഷണ്മുഖം പറഞ്ഞു. ടിവികെ. സർക്കാർ രൂപവത്കരിക്കുന്നതിനെ തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഡിഎംകെ.യുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 53 വർഷമായി ഡിഎംകെയ്‌ക്കെതിരേ നിലകൊള്ളുന്ന പാർട്ടിയാണ് ഐഐഎഡിഎംകെയെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എഐഎഡിഎംകെ എന്ന പാർട്ടി ഇല്ലാതാകും.” ഷൺമുഖം  പറഞ്ഞു. അതേസമയം പാർട്ടിയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷൺമുഖം വ്യക്തമാക്കി.

പാര്‍ട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ ഏകോപനമില്ലായ്മയാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്ന് ആരോപിച്ച് 47 എംഎൽഎമാരിൽ 30 പേരാണു പ്രത്യേക ഗ്രൂപ്പായത്. കൂടുതല്‍ എംഎൽഎമാർ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 32 പേർ വേണം. 234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ 47 സീറ്റ് നേടിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാൽ ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ശക്തമാകും. ചർച്ച വിജയിച്ചാൽ വിജയിന് 150 എംഎൽഎമാരുടെ പിന്തുണ കൂടി സ്വന്തമാകും.
SUMMARY: AIADMK splits; Shanmuga faction says it will support TVK

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

Related Articles

Popular Categories