ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജിയുടെ ഈ മാസം മൂന്നിനു നടന്ന പരീക്ഷ റദ്ദാക്കി. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് നടപടി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു.

പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സിസിടിവികളും ജാമറുകളും ഉൾപ്പെടെയുള്ള കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചോദ്യപേപ്പർ ചോർന്നത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യങ്ങൾ വാട്സാപ്പ് വഴിയും മറ്റും പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. കൈപ്പടയിൽ തയ്യാറാക്കിയ ഒരു ഗസ് പേപ്പറിൽ നിന്നുള്ള 120-ഓളം ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.

പുതിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ നൽകിയ അപേക്ഷാ വിവരങ്ങൾ തന്നെ മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി. പുനഃപരീക്ഷയ്ക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. നിലവിൽ വിദ്യാർത്ഥികൾ അടച്ച ഫീസ് തിരികെ നൽകുന്ന കാര്യവും എൻടിഎ പരിഗണിക്കുന്നുണ്ട്. പുതിയ അഡ്മിറ്റ് കാർഡുകൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കും. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
SUMMARY: Allegations of question paper leak; NEET UG exam cancelled, re-exam to be conducted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

Related Articles

Popular Categories