സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു. പാലക്കാട് എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് 10 മണിക്ക് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും.

തമിഴ് ചിത്രകഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് രംഗപ്രവേശം ചെയ്ത അദ്ദേഹം, പിൽക്കാലത്ത് മലയാളികൾ നെഞ്ചേറ്റിയ നിരവധി ജനപ്രിയ കുറ്റാന്വേഷണ പരമ്പരകളുടെ രചയിതാവായി മാറി. 1960കളിലും 70കളിലും ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു. 123 ചിത്രകഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, ബോയിംഗ് ബോയിംഗ് എന്നിവയാണ് പ്രശസ്ത രചനകൾ. വെടിയുണ്ട വരുന്നുണ്ടെന്നും മാറിക്കളയാമെന്നുമുള്ള സിഐഡി മൂസ സിനിമയിലെ ഹിറ്റ് ഡയലോഗ് കടംകൊണ്ടത് ഇരുമ്പുകൈ മായാവി ചിത്രകഥകളില്‍ നിന്നാണ്. മലയാളത്തിലെ അപസർപ്പക ചിത്രകഥാ നോവൽ സാഹിത്യം, ഇന്നത്തെ ഭാഷയിലെ ഗ്രാഫിക് നോവല്‍ തുടങ്ങുന്നത് കണ്ണാടി വിശ്വനാഥനിലൂടെയാണ്. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല രചനകൾ. 1983ൽ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാന രചന.

ചുങ്കമന്ദം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താം ക്ളാസിൽ പഠനം നിർത്തിയതിനുശേഷം ചെന്നൈയിലെത്തി തുന്നൽ ജോലി ചെയ്തു. 32ാം വയസിൽ നാട്ടിൽ തിരിച്ചെത്തി കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽ കടയാരംഭിച്ചു. ബുക്ക് ഹൗസിനുവേണ്ടി ചിത്രകഥകൾ മൊഴിമാറ്റാമോയെന്ന ഉടമ അച്യുതന്റെ ചോദ്യമാണ് വിശ്വനാഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ടമാർ പഠാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദയാണ് അമ്മയാണ് ഭാര്യ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്‌മശാനത്തിൽ.
SUMMARY: Kannadi Viswanathan passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

ബുക്ക് ബ്രഹ്മയിൽ മലയാള സെഷനുകൾക്ക് മികച്ച പ്രതികരണം

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം...

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാർജ: മലയാളി ബാലിക ഷാര്‍ജയിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ്...

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍...

Related Articles

Popular Categories