കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. അനുമതിക്ക് തീരുമാനം സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. ഇതോടെ നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന് സ്ഥാനം നഷ്ടമാകും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആർ ചന്ദ്രശേഖരന് രാജി വെക്കേണ്ടിയും വരും.

സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ ആര്‍ ചന്ദ്രശേഖരന് പിണറായി സര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വൈകാതെ ആരംഭിക്കും. മനോജ് കടകംപള്ളി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ യഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇന്ന് ഹൈക്കോടതി ഈ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പെട്ടെന്നുള്ള നീക്കം.

2006-2014 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷനിൽ വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതു വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബർ 23ലെ ഹൈക്കോടതി ഉത്തരവിലൂടെയാണ് സിബിഐക്ക് കൈമാറുന്നത്.

കേസിൽ ഒന്നാം പ്രതിയായി കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ആർ. ചന്ദ്രശേഖരനെയും രണ്ടാം പ്രതിയായി മുൻ എം.ഡി രതീഷിനെയും ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷ പിണറായി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി പലതവണ കടുത്ത വിമർശനം ഉന്നയിച്ചിരുന്നെങ്കിലും മുൻ സർക്കാർ അനുമതി നൽകാൻ തയ്യാറായിരുന്നില്ല. നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതിക്ക് നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഇടപെടലില്‍ വിചാരണാ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.
SUMMARY: Cashew corruption case: Government gives permission to prosecute INTUC state president R. Chandrasekharan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: കർണാടകയിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് ആരോപണത്തിൽ...

ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന്...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി രക്ഷകനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സഹായവുമായി ഗവർണർ...

Related Articles

Popular Categories