മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ; മന്ത്രിമാരുടെ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസ് നേതാക്കൾ പലവട്ടം നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളും ശനിയാഴ്ച നടന്നു. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് തുടര്‍ ചർച്ചകള്‍ നടക്കും. വകുപ്പുകളിൽ ഉച്ചയോടെ ധാരണയാകും. മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ ഗവർണർക്ക് കൈമാറും.

21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാപട്ടികയിൽ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, എൻ.ശക്തൻ, വി.ടി.ബൽറാം എന്നിവരാണ് കോൺഗ്രസില്‍ നിന്നും ഏറക്കുറെ ഉറപ്പായ 12 പേര്‍. കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏകദേശ ധാരണയായത് ഇപ്രകാരമാണ്. ആഭ്യന്തരവും വിജിലൻസും: രമേശ് ചെന്നിത്തല, ധനവകുപ്പ്, തുറമുഖം: വി.ഡി. സതീശൻ, ഗതാഗതം: സി.പി. ജോൺ (സി.എം.പി.), റവന്യൂ വകുപ്പ്: സണ്ണി ജോസഫ്, എക്‌സൈസ് വകുപ്പ്: എം.ലിജു, ആരോഗ്യവകുപ്പ്: കെ. മുരളീധരന് നൽകണമെന്ന് ചർച്ചയിലുണ്ടെങ്കിലും ധാരണയിലെത്തിയിട്ടില്ല. മു​തി​ർ​ന്ന നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​കു​മെ​ന്നും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കുമെന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.  .

ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള മൂന്നുകക്ഷികളിൽ സി.എം.പി. നേതാവ് സി.പി. ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ.ഡി.പി. നേതാവ് മാണി സി. കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കും. ടേം വ്യവസ്ഥയിൽ കാപ്പന് അതൃപ്തിയുണ്ട്. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്. അതേസമയം കൃഷി നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്.

മുസ്ലിം ലീഗിന് അഞ്ചുമന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമെ എം.കെ. മുനീറിന് നൽകാൻ കഴിയുന്ന ഏതെങ്കിലും പദവിയും ഉണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എന്നിവരുടെ കാര്യം ഉറപ്പായി. പാറക്കൽ അബ്ദുള്ള, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എ.കെ.എം. അഷ്‌റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് പരിഗണനയിൽ ഉള്ളത്.

നാളെ 10നാണ് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

SUMMARY: Cabinet formation talks in final stages; decision on ministers to be made today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ

ബെംഗളൂരു: ശ്രീനാരായണ ഗുരുപ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാം വാർഷികം ഓഗസ്റ്റ് 23, 24...

ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ...

ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍...

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ

ബെംഗളൂരു: ശ്രീനാരായണ ഗുരുപ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാം വാർഷികം ഓഗസ്റ്റ് 23, 24...

ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ...

ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍...

നിയമസഭാ കയ്യാങ്കളി കേസ്; എല്‍ഡിഎഫിന് തിരിച്ചടി; ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: 2015-ലെ നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ്...

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ്...

വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി....

Related Articles

Popular Categories