എയ‌ർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വാഷിംഗ്‌ടൺ: യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം. വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാർ കൃത്യസമയത്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. സൈനിക താവളത്തിലുണ്ടായിരുന്ന മറ്റ് ആർക്കും പരുക്കേറ്റിട്ടില്ല.

അമേരിക്കയിലെ ഇഡാഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ നടന്ന എയർ ഷോയ്‌ക്കിടെയാണ് അപകടമുണ്ടായത്. അമേരിക്കയുടെ ഇഎ-18ജി ഗ്രൗളർ ഇരു സീറ്റുകളുള്ള ജെറ്റ് വിമാനങ്ങളാണ് തക‌ർന്നത്. എയർഷോയ്‌ക്കിടെ മുകളിലുണ്ടായിരുന്ന വിമാനം താഴത്തെ വിമാനത്തിൽ കുരുങ്ങുകയും ഇരുവിമാനങ്ങളും ഇരുദിശയിലേക്ക് കുത്തനെ നിന്ന സമയത്ത് നാല് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയുമായിരുന്നു. നിലത്തു വീണയുടൻ വിമാനങ്ങൾക്ക് തീപിടിക്കുകയും വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് മിലിട്ടറി ബേസ് ഉടൻ തന്നെ അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ റദ്ദാക്കുകയും ചെയ്തു. സാധാരണയായി വായുവിൽ വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ലെന്നും, എന്നാൽ ഇവിടെ വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം വായുവിൽ കോർത്തു കിടന്നതിനാലാണ് ഇവർക്ക് പുറത്തേക്ക് രക്ഷപെടാൻ ആവശ്യമായ സമയം ലഭിച്ചതെന്നും വ്യോമയാന സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. സാങ്കേതിക തകരാറല്ല, മറിച്ച് വിമാനങ്ങൾ തമ്മിലുള്ള അകലം പാലിക്കുന്നതിൽ വന്ന പൈലറ്റിന്റെ പിഴവാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചു.
SUMMARY: Shocking footage shows two fighter jets colliding during U.S. Navy air show

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുവാറ്റ കൊലപാതകം 13 കാരിയുടെ ക്വട്ടേഷന്‍; കൊലപ്പെടുത്തിയതും പ്രായപൂര്‍ത്തിയാകാത്തവര്‍

ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്ന 70കാരനെ കൈകാലുകള്‍ ബന്ധിച്ച്‌ കഴുത്തില്‍ തുണിയും...

എക്സാലോജിക്–സിഎംആർഎൽ പണമിടപാട്; എ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന; കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക റെ​യ്ഡ്

കോഴിക്കോട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന്...

ചെസ് ടൂർണമെന്റ് 

ബെംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും ചെസ് അസോസിയേഷന്‍ മൈസൂരുവും ചേര്‍ന്ന്...

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം...

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

Related Articles

Popular Categories