കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്കാണ് പരോള്‍ അനുവദിച്ചത്.
എല്‍ഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേക്കാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവർ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്. നേരത്തെ കേസില്‍ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട് ആറുമാസത്തിനുള്ളില്‍ തന്നെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. മുമ്പ് ബേക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കില്‍ ഇത്തവണ പരോള്‍ വ്യവസ്ഥയില്‍ അതില്ല.
2019 ഫെബ്രുവരി 17ന് വൈകുന്നേരം പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
SUMMARY: Periya double murder case: Accused granted collective parole
















