മുനമ്പംകാരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം നൽകും- മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ അ​വ​രു​ടെ ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഡ​ൽ​ഹി കേ​ര​ള​ഹൗ​സി​ൽ ചേ​ർ​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ന​ന്പ​ത്തെ ജ​ന​ത​യെ അ​വി​ടെ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള സ്വ​പ്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചില കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണ് പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നൽകിയിട്ടുണ്ടെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. നിലവിൽ ജി.എസ്.ഡി.പിയുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധിയെങ്കിലും അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. കിഫ്ബിയും പെൻഷൻഫണ്ടും വരുത്തിവെച്ച ബാധ്യതകൾകൂടി ഈ പരിധിയിൽ ഉൾപ്പെടുന്നത് കടമെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധവളപത്രം ഇറക്കിയശേഷം ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Munambam residents will not be evicted, full rights to the land will be given – Chief Minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories