ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. സിപിഎം പ്രവര്‍ത്തകരായ ഏഴ് പേരാണ് മണിക്കൂറുകള്‍ക്ക് ശേഷം അറസ്റ്റിലാകുന്നത്.  ഇ​ഡി വാ​ഹ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് സി​റ്റി പ‌ോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു.  .

അതേസമയം ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍നിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളഞ്ഞു. എന്നാല്‍ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാനാകില്ലെന്ന് സിപിഎം നേതാക്കള്‍ നിലപാടെടുത്തു തു​ട​ര്‍​ന്ന് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ത​മ്പ​ടി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ വി. ​ജോ​യ്, വി. ​ശി​വ​ന്‍​കു​ട്ടി, ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി, വി.​കെ. പ്ര​ശാ​ന്ത് അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

പ്ര​തി​ക​ള്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​ലി​ല്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​ത്. ഈ ​സ​മ​യം പ​ത്ത് പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് സി​പി​എം നേ​താ​ക്ക​ള്‍​ക്ക് കൈ​മാ​റി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി പാ​ര്‍​ട്ടി ഓ​ഫീ​സി​ലേ​ക്ക് ക​യ​റു​മെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

പോ​ലീ​സി​നെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ക​യ​റാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വി. ​ശി​വ​ന്‍​കു​ട്ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന നി​ല​പാ​ടി​ല്‍ പോ​ലീ​സ് ഉ​റ​ച്ചു നി​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അതേസമയം ഇന്ന് നടന്ന കണ്ണൂരിലെ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. ഇതോടെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായിട്ടുണ്ട്‌.

ഇന്ന് പുലര്‍ച്ചെ 5.45 മുതലാണ് സിഎംആര്‍എല്ലുമായും പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായും ബന്ധമുളള പത്തിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നത്. പിണറായിയിലെ പാണ്ട്യാല മുക്കിലെവീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ങ്ഷനിലെ വാടക വീട്ടിലും ഇഡി സംഘം എത്തി.സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര റിസര്‍വ് പൊലീസിന്റെ സായുധ സംഘവുമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
SUMMARY: Attack on ED officials; Seven people arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; യാത്രാ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള...

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

Related Articles

Popular Categories