മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകള്‍ വിപണിയില്‍ എത്താൻ സമയമെടുക്കുമെന്നതിനാല്‍ ഒരു മാസം വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ തന്നെയാകും വില്‍ക്കുക.

പാലിന് പുറമെ വരും ദിവസങ്ങളില്‍ മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും ആനുപാതികമായി വർധിപ്പിക്കാൻ മില്‍മ തീരുമാനിച്ചിട്ടുണ്ട്. ക്ഷീരകർഷകരുടെ ഉല്‍പ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വില വർധനവ് അനിവാര്യമായതെന്ന് മില്‍മ അധികൃതർ വ്യക്തമാക്കി. വർധിപ്പിക്കുന്ന തുകയുടെ 83.75 ശതമാനവും, അതായത് ലിറ്ററിന് 3.35 രൂപ കർഷകർക്ക് തന്നെയാകും ലഭിക്കുക. 2022 ഡിസംബർ ഒന്നിനാണ് ഇതിനുമുമ്പ് മില്‍മ പാല്‍വിലയില്‍ മാറ്റം വരുത്തിയത്. അന്ന് ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്.

പുതിയ നിരക്കുകള്‍ പ്രകാരം മഞ്ഞ കവറിലുള്ള മില്‍മ സ്മാർട്ടിന് (500 മില്ലി) 27 രൂപയും, നീല കവറിലുള്ള ടോണ്‍ഡ് മില്‍ക്കിന് (525 മില്ലി) 30 രൂപയുമാകും. ഓറഞ്ച് കവറിലുള്ള മില്‍മ പ്രൈഡ് (500 മില്ലി) 30 രൂപയ്ക്കും പച്ച കവറിലുള്ള മില്‍മ റിച്ച്‌ (500 മില്ലി) 32 രൂപയ്ക്കും ലഭിക്കും. 525 ഗ്രാം വരുന്ന ക്ലാസിക് തൈരിന്റെ വില 35 രൂപയില്‍ നിന്ന് 40 രൂപയായും ഉയർത്തിയിട്ടുണ്ട്.

SUMMARY: Milma milk price to increase from tomorrow; increase by Rs 4 per liter

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

Related Articles

Popular Categories