സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇന്ന് നിർണായകം, ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ ഇ.ഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക.

സി.എം.ആർ.എൽ അധികൃതരാണ് ഇ.ഡി അന്വേഷണത്തിനെതിരെയും തങ്ങൾക്കെതിരെയുള്ള കടുത്ത നീക്കങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും നടത്തിയ അതിശക്തമായ റെയ്ഡിലൂടെ കണ്ടെടുത്ത ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സി.എം.ആർ.എല്ലിന്റെ വാദങ്ങളെ പൂർണ്ണമായി പ്രതിരോധിക്കാനാണ് കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ നീക്കം. തെളിവുകൾക്കൊപ്പം, അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

തെളിവുകളൊന്നുമില്ലാതെ ഇഡി കേസില്‍ മുന്നോട്ട് പോകുകയാണെന്നായിരുന്നു സി എംആര്‍എല്ലിന്റെ പ്രധാന വാദം. എന്നാല്‍ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവര്‍ കേസില്‍ എങ്ങനെയാണ് ഇടപെട്ടതെന്നും ഇ ഡി വാദിക്കും. മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആര്‍ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി ആലോചിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇ ഡി തീരുമാനിച്ചത്.

അതേസമയം ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എൽനെ അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

SUMMARY: CMRL-Exalogic case: Today is crucial, High Court to consider petition seeking stay of ED investigation today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫിഫ ലോകകപ്പ് ഫൈനൽ; അർജന്‍റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്‌പെയിൻ ലോക ചാമ്പ്യൻമാർ. സ്‌പെയിനിന്റെ രണ്ടാം കിരീട...

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

Related Articles

Popular Categories