ഡി.കെ. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ .ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനിൽ ഇന്നു വൈകിട്ട് 4.05ആണ് ചടങ്ങുകൾ. ഗവർണർ താവർചന്ദ് ഗഹ്‌ലോതിന്റെ മുൻപാകെയാകും സത്യപ്രതിജ്ഞ.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ആദ്യഘട്ടത്തിൽ ജി.പരമേശ്വര, കെ.ജെ.ജോർജ്, യു.ടി.ഖാദർ, സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്ര തുടങ്ങിയവർ ഉൾപ്പെടെ 10– 12 മന്ത്രിമാരും അധികാരമേൽക്കും. സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ കെ.ജെ.ജോർജ്, യു.ടി.ഖാദർ, എന്നിവർ മലയാളികളാണ്. കെ.ജെ. ജോര്‍ജ് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊർജ മന്ത്രിയായിരുന്നു. കാസറഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ നിയമസഭ സ്പീക്കറായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നാണ് ഖാദര്‍ നിയമസഭയിലെത്തിയത്.

മുതിര്‍ന്ന നേതാക്കളായ സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, പ്രിയങ്ക് ഖര്‍ഗെ തുടങ്ങിയവരും മന്ത്രിമാരാകും. ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് പ്രമുഖർ.
SUMMARY: D.K. Shivakumar’s oath-taking ceremony today at 4.05 pm

Hot this week

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ...

തിരുവനന്തപുരത്ത് മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി...

ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലേക്ക് നേരിട്ടുള്ള സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ...

ലാൽബാഗിൽ മാമ്പഴ– ചക്കപ്പഴ മേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: ലാൽബാഗിൽ മാമ്പഴ–ചക്കപ്പഴ മേള നാളെ തുടക്കമാകും. കർണാടക മാമ്പഴ വികസന...

മഴ ശക്തമാകും; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഇ.ഡി സംഘത്തിനുനേരെ ആക്രമണം; അന്വേഷണത്തിന് എസ്.ഐ.ടി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക...

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

Related Articles

Popular Categories