ഡല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഫ്ല​റി​ഷ് സ്റ്റേ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പ‌ി​ടി​ത്ത​ത്തി​ൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്നാണ് മറ്റു ബന്ധുക്കളും ഇവിടെയൊക്കെ എത്തിയത്.

ബുധനാഴ്ച രാവിലെ ആണ് മാളവ്യ നഗറിലെ ദ പ്രസ് എന്‍ക്ലേവ് റോഡിലുള്ള ഫ്ല​റി​ഷ് സ്റ്റേ ഹോട്ടലില്‍ തീ പടര്‍ന്നത്. 21 പേര്‍ മരിച്ച അപകടത്തില്‍ 18 പേര്‍ വിദേശ പൗരന്മാരാണ്. ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് മരണപ്പെട്ട വിദേശികള്‍. ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ള ഹോട്ടലില്‍ 24 മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാര്‍. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട നാല്‍പതോളം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

തീപിടുത്തത്തില്‍ പ്രധാന പ്രതിയായ ഹോട്ടല്‍ ഉടമ ലവ്‌കേഷ് ബജാജിനെ ഡല്‍ഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അപകടമുണ്ടായ ഉടനെ ഒളിവില്‍ പോയ ഹോട്ടലുടമക്കായി പോലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഫ്ല​റി​ഷ് സ്റ്റേ ​ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് നി​യ​മം ലം​ഘി​ച്ചാ​ണെ​ന്ന വി​വ​രം നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഹോ​ട്ട​ലി​ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ ബെ​ഡ് ആ​ൻ​ഡ് ബ്രേ​ക്ക്ഫാ​സ്റ്റ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ൽ ആ​റു മു​റി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഫ്ല​റി​ഷ് സ്റ്റേ​യി​ൽ 25 മു​റി​ക​ളു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ബേ​സ്മെ​ന്‍റി​ലും ചി​ല മു​റി​ക​ളു​ണ്ടാ​യി​രു​ന്നു.
SUMMARY: Delhi hotel fire: Eight members of a family burnt to death, hotel owner arrested

Hot this week

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; 10 മരണം

മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു....

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ...

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍...

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

Related Articles

Popular Categories