കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ തുക പൂർണ്ണമായി മടക്കി നൽകാന്‍ ട്രാൻസ്പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി സർക്കാർ. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പാസുകൾ വിതരണം ചെയ്യാൻ കർണാടക സർക്കാർ ഉത്തരവിട്ടു. നാല് പൊതുമേഖലാ ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും. ഉത്തരവ് നിലവിൽ വരുന്നതിന് മുൻപ് പണം നൽകി വിദ്യാർത്ഥി പാസുകൾ വാങ്ങിയവർക്ക് ആ തുക പൂർണ്ണമായി മടക്കി നൽകാൻ നിർദ്ദേശമുണ്ട്. തുക തിരികെ നൽകുന്ന നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണം. മേയ് 30 നും ജൂൺ 9 നും ഇടയിൽ മാത്രം 19,792 വിദ്യാർത്ഥികൾ ഇത്തരത്തിൽ പണം നൽകി പാസുകൾ വാങ്ങിയിട്ടുണ്ടെന്നാണ് നാല് കോർപ്പറേഷനുകളിൽ നിന്നുമുള്ള കണക്ക്.

സൗജന്യ ബസ് പാസ് സൗകര്യം സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും വ്യാപിപ്പിക്കാൻ ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നിവ സർവീസ് നടത്തുന്ന ബസുകളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. പദ്ധതി ഉടൻ നടപ്പിലാക്കാൻ വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ വർഷം തോറും 286.08 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, പാസ് വിതരണ പ്രക്രിയയുടെ ചിലവുകൾക്കായും അപകട നിവാരണ ഫണ്ടിലേക്കുള്ള വിഹിതമായും 15 കോടി രൂപ കൂടി സർക്കാർ തന്നെ നേരിട്ട് വഹിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ നിന്നോ ‘സേവാ സിന്ധു’ പോർട്ടൽ വഴി ഓൺലൈനായി പാസിനായി അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ, ദൂരപരിധി, പാസിന്റെ കാലാവധി തുടങ്ങിയ നിബന്ധനകൾ അതേപടി തുടരും.

കർണാടകയിൽ താമസിച്ചുകൊണ്ട് അയൽസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന അയൽസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ കർണാടകയിലെ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കിൽ അവർക്കും സൗജന്യ യാത്രാ പാസ് അനുവദിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

SUMMARY: Free travel for students in Karnataka; Those who bought passes will get refund

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

ബാങ്കോക്കിൽ നിന്ന് കോടികളുടെ ലഹരിക്കടത്ത്; മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ...

Related Articles

Popular Categories