എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്ററിൽ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ഓഗസ്റ്റ് 26 ന് ആരംഭിച്ച സംഗമങ്ങൾക്കാണ് തിരശ്ശീലയായത്. സെപ്തംബര്‍ 5, 10, 13 തീയ്യതികളിലായിഎം എം എ ഹിദായത്തുൽ ഇസ്‌ലാം ആസാദ് നഗർ , ജയനഗർ , മൈസൂർ റോഡ് ഹയാത്തുൽ ഇസ്‌ലാം തുടങ്ങിയ മദ്രസകളിലെ വിദ്യാർഥികളുടെ വിവിധ കലാമൽസരങ്ങൾ നടന്നു.

സമാപന സംഗമത്തിൽ മൗലിദ് സദസ്സും കർണ്ണ മനോഹരവും ശ്രവണ മധുരവുമായ മദ്ഹ് ഗാനങ്ങളും ബുർദ, ദഫ് തുടങ്ങിയ മദ്ഹ് റസൂൽ പ്രോഗ്രാമുകളും നടന്നു.

പൊതുസമ്മേളനം ജനറൽ സെക്രട്ടറി ടി. സി സിറാജ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. എച്ച്. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. ഇരുപത് വർഷത്തിലധികം ബെംഗളൂരുവില്‍ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് നിസ്‌തുല സേവനം നൽകിയ എം എം എ സെക്രട്ടറി മാരായ പി.എം. ലത്തീഫ് ഹാജിയെയും, സുബൈർ കായക്കൊടിയേയും കെ.കെ സലീമിനെയും പൊതുപ്രവർത്തനത്തിൽ 4 പതിറ്റാണ്ട് കാലം ബെംഗളൂരു കർമ്മനിരതനായ സെക്രട്ടറി ശംസുദ്ധീൻ കൂടാളിയെയും സമ്മേളനത്തിൽ ആദരിച്ചു.

എംഎംഎയുടെ കീഴിൽ 30 വർഷത്തോളം ജോലി ചെയ്ത പി എം മുഹമ്മദ് മൗലവി, അശ്റഫ് മൗലവി, പി അബ്‌ദുറസാഖ് മൗലവി എന്നിവരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടി കെ.സി അബ്ദുൽ ഖാദർ, എ.കെ. അബ്ദുൽ കബീർ, ടി.സി. ശബീർ, ഗൗരിപ്പാളയം ശാഫി മസ്ജിദ് പ്രസിഡണ്ട് സി.എച്ച് .അബു ഹാജി, ടി.സി. മുനീർ, താഹിർ കൊയ്യോട്, എസ്.കെ എസ് എസ് എഫ് സ്‌റ്റേറ്റ് കൗൺസിൽ അംഗം ഷാജൽ , സാജിദ് കോട്ടംപേട്ട്, മുഹമ്മദ് ഇoറാൻ മൗലവി, മുഹമ്മദ് ഫൈസ് ഫൈസി, അബ്ദുൽ ഫത്താഹ് ഫൈസി സാക്കിർ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: MMA Milad Gathering Concludes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍,...

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ...

Related Articles

Popular Categories