വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിഞ്ഞ് കെ ബി പ്രദീപ്. കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്ന ജോലി കരാറെടുത്ത ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന കമ്പനിക്ക് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആണ് കെ ബി പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്.

പ്രദീപിനെ നിയമിച്ചതില്‍ പ്രത്യേക അന്വേഷണ സംഘം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ എസ്ഐടി ആശങ്ക ആശങ്ക അറിയിച്ചിരുന്നു. വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിഭാഗത്തുള്ള സ്ഥാപനത്തിന്റെ അഭിഭാഷകനെ സ്‌പെഷല്‍ പ്ലീഡര്‍ ആക്കിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ദേവസ്വം മന്ത്രി കെ മുരളീധരന്‍ തള്ളിയിരുന്നു. പുതിയ പ്ലീഡര്‍ മുന്‍പ് പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനാല്‍ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം.
SUMMARY: Controversial Special Pleader Appointment: KB Pradeep resigns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

Related Articles

Popular Categories