ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കുന്ന ക്ലോസ്ഡ് ടോളിങ് സംവിധാനം ആരംഭിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

117 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ നിലവിൽ മുഴുവൻ പാതയ്ക്കും നിശ്ചിത ടോൾ നിരക്കാണ് ഈടാക്കുന്നത്. ദൂരാധിഷ്ഠിത ടോളിങ് സംവിധാനം നിലവിൽ വരുന്നതോടെ സഞ്ചരിച്ച ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും.

ഹൈവേയിലെ വിവിധ പ്രവേശന, പുറത്തുകടക്കൽ പോയിന്റുകൾ അടിസ്ഥാനമാക്കി വാഹനങ്ങൾ ഉപയോഗിക്കുന്ന ഭാഗത്തിന് മാത്രമായിരിക്കും ടോൾ ഈടാക്കുക. പ്രത്യേകിച്ച് കുറഞ്ഞ ദൂരം മാത്രം സഞ്ചരിക്കുന്നവർക്ക് പുതിയ സംവിധാനം ഗുണകരമാകുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ. ഹൈവേയുടെ ഒരു ഭാഗം മാത്രം ഉപയോഗിക്കുന്ന യാത്രക്കാർക്കും നിലവിൽ മുഴുവൻ ടോൾ നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത് നടപ്പക്കുന്നതിന്റെ ഭാഗമായി പാതയിൽ കൂടുതൽ ടോൾ ബൂത്തുകൾ സ്ഥാപിക്കും. നിലവിൽ ബിഡദിയിലെ കണമിണിക്കെ, ശേഷഗിരിഹള്ളി, ശ്രീരംഗപട്ടണയിലെ ഗണങ്കൂർ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകളുള്ളത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ ബൈപ്പാസുകളിലാണ് പുതിയ ടോൾ ബൂത്തുകൾ പരിഗണിക്കുന്നത്.

നിലവിലുള്ള എംഎൽഎഫ്എഫ് സംവിധാനത്തിൽ വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യാതെ സഞ്ചരിക്കുന്നതിനിടയിൽ തന്നെ ടോൾ തുക സ്വമേധയാ ഈടാക്കാൻ സാധിക്കും. ഫാസ്റ്റാഗുകളും വാഹന നമ്പർ പ്ലേറ്റുകളും സ്വമേധയാ തിരിച്ചറിഞ്ഞാണ് ടോൾ ഇടപാടുകൾ പൂർത്തിയാക്കുക. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും ഈ സംവിധാനത്തിന് കഴിയും. ഇന്ത്യയിലെ ആദ്യ എംഎൽഎഫ്എഫ് ടോളിങ് സംവിധാനം നടപ്പാക്കിയത് 2025 ഓഗസ്റ്റിൽ ഗുജറാത്തിലെ ദേശീയപാത 48-ലുള്ള ചോര്യാസി ഫീ പ്ലാസയിലാണ്.

നിലവില്‍ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലാണ് ഉയർന്ന ടോൾ നിരക്ക് ഈടാക്കുന്നത്. പകുതി ദൂരം സഞ്ചരിക്കുന്നവരും ഉയർന്ന ടോൾ നൽകേണ്ടിവരുന്നത് സംബന്ധിച്ച യാത്രക്കാരില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് സഞ്ചരിച്ച ദൂരത്തിന് മാത്രം പണം ഈടാക്കുന്ന സംവിധാനത്തിലേക്ക് മാറാന്‍ എൻഎച്ച്എഐ തീരുമാനിച്ചത്.
SUMMARY: Now toll will be charged only for the distance travelled; Major change in toll collection on Bengaluru-Mysore Expressway

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം,...

Related Articles

Popular Categories